കോഴിക്കോട് കോര്‍പറേഷനില്‍ നിരവധി വാര്‍ഡുകള്‍ പൂര്‍ണമായും കണ്ടെയിന്മെന്റ് സോണായി
കോഴിക്കോട്: വിവിധ പ്രദേശങ്ങളില്‍ കൊവിഡ് രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് കോര്‍പറേഷനിലെ വിവിധ വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചു. കോഴിക്കോട് കോര്‍പറേഷനിലെ പൊക്കുന്ന്, അരീക്കാട്, കൊളത്തറ, നടുവട്ടം, പുഞ്ചപ്പാടം, അരക്കിണര്‍, പയ്യാനക്കല്‍, ചക്കുംകടവ്, ചാലപ്പുറം, എടക്കാട്, കുറ്റിച്ചിറ, കപ്ലക്കല് തുടങ്ങിയ വാര്‍ഡുകളാണ് കണ്ടെയിന്മെന്റ് സോണായത്.
അതോടൊപ്പം ജില്ലയിലെ അത്തോളി ഗ്രാമപഞ്ചായത്തിലെ കനിയില്‍ കടവിലെയും കണ്ണിപ്പൊയിലിലെയും ഏതാനും പ്രദേശങ്ങളും കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചു.
അതേസമയം രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ അത്തോളിയിലെ 10ാം വാര്‍ഡ്, കാരശ്ശേരി 15ാം വാര്‍ഡ്, ചെറുവണ്ണൂര്‍ 14ാം വാര്‍ഡ്, വേളം 10ാം വാര്‍ഡ്, ചേളന്നൂര്‍ 11ാം വാര്‍ഡ്, ഒളവണ്ണ 18ാം വാര്‍ഡ്, വില്യാപ്പള്ളി 11ാം വാര്‍ഡ്, ഫറോക്ക് 14ാം വാര്‍ഡ്, ചാത്തമംഗലം 17ാം വാര്‍ഡ്, കൂരാച്ചുണ്ട് 4ാം വാര്‍ഡ് എന്നിവ കണ്ടെയിന്മെന്റ് സോണ്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി.