ബെംഗളൂരു: കര്‍ണാടകയിലെ ഹോളെ നരസിപുരയില്‍ കുടുംബ കോടതിയില്‍വെച്ച് ഭര്‍ത്താവ് തന്റെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ദമ്പതിമാര്‍ക്കിടയിലെ തര്‍ക്കം തീര്‍ക്കാന്‍ കോടതിയിലെത്തിയപ്പോഴാണ് ഭാര്യയായ ചൈത്ര (28)യെ ഭര്‍ത്താവ് ശിവകുമാര്‍ (32) കൊലപ്പെടുത്തിയത്. അവരുടെ വാദം കേട്ട ശേഷം അടുത്ത ദിവസം കുറിച്ചുനല്‍കി. അതിനുശേഷമാണ് കൊലനടന്നതെന്ന് പോലിസ് സൂപ്രണ്ട് ആര്‍ ശ്രീനിവാസ് ഗൗഡ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഒരു മണിക്കൂര്‍ കൗണ്‍സിലിങ്ങിന് ശേഷം ചൈത്ര വാഷ്‌റൂമിലേക്ക് പോയി, അവിടെ വെച്ച് ഭര്‍ത്താവ് ശിവകുമാര്‍ കത്തികൊണ്ട് കഴുത്തറുത്തു. കോടതി ജീവനക്കാര്‍ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കി ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചൈത്ര മരിച്ചിരുന്നു. കഴുത്തിലെ ഞറമ്പുകള്‍ മുറിഞ്ഞ നിലയിലായിരുന്നു.
കോടതിയുണ്ടായിരുന്ന ജനങ്ങളും പോലിസും ചേര്‍ന്ന് ശിവകുമാറിനെ മര്‍ദ്ദിച്ചശേഷം പോലിസില്‍ ഏല്‍പ്പിച്ചു.
തുടര്‍ നിയമനടപടികള്‍ക്കായി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 302 പ്രകാരം ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇയാള്‍ എങ്ങനെയാണ് കത്തി കോടതിക്കുള്ളില്‍ കൊണ്ടുവന്നതെന്നും ആസൂത്രണം ചെയ്തതെന്നും അന്വേഷിക്കുമെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.