ഇന്ത്യയില്‍ കൊവിഡ് രോഗമുക്തി നിരക്ക് 77.88 ശതമാനമായി വര്‍ധിച്ചു

Update: 2020-09-13 07:29 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗമുക്തി നിരക്ക് 77.88 ശതമാനമായി വര്‍ധിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 78,399 പേരാണ് രോഗമുക്തി നേടിയത്.

ഇന്ത്യയില്‍ പ്രതിദിനം ശരാശരി 70,000 പേരാണ് രോഗമുക്തി നേടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 78,399 ആയിരുന്നു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 37,02,595 ആയി. രോഗമുക്തി നിരക്ക് 77.88 ശതമാനമായും വര്‍ധിച്ചു- മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

സര്‍ക്കാരിന്റെ കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ് രോഗമുക്തി നേടുന്നവരില്‍ 58 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ 13,000 പേരാണ് പ്രതിദിനം രോഗമുക്തി നേടുന്നത്. ആന്ധ്രയില്‍ അത് 10,000 ആണ്-മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 94,372 പേരാണ്് രോഗബാധിതരായത്. ഇതില്‍ 22,000ഉം മഹാരാഷ്ട്രയില്‍ നിന്നാണ്. ആന്ധ്രയിലും കര്‍ണാടകയിലും 9000 വച്ച് വരും.

രാജ്യത്തെ പുതിയ കൊവിഡ് രോഗികില്‍ 57 ശതമാനവും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. പുതുതായി രോഗമുക്തി നേടുന്നവരുടെ 58 ശതമാനവും ഇവിടെ നിന്നാണ്. രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 9,73,175 ആണ്- മന്ത്രാലയത്തിന്റെ റിപോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ കൊവിഡ് സജീവ കേസുകളില്‍ 60 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയില്‍ 28.79 ശതമാനം, കര്‍ണാടകയില്‍ 10.05 ശതമാനം, ആന്ധ്രയില്‍ 9.84 ശതമാനം, ഉത്തര്‍പ്രദേശ് 6.98 ശതമാനം, തമിഴ്‌നാട് 4.84 ശതമാനം എന്നിങ്ങനെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ കണക്കുകള്‍.

രാജ്യത്ത് 1,114 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയില്‍ 391ഉം കര്‍ണാടകയില്‍ 94ഉം തമിഴ്‌നാട്ടില്‍ 76ഉം പേര്‍ മരിച്ചു.  

Tags:    

Similar News