കര്‍ണല്‍: ഹരിയാനയിലെ കര്‍ണലില്‍ നാല് പേര്‍ സ്‌ഫോടകവസ്തുക്കള്‍ സഹിതം പോലിസ് കസ്റ്റഡിയിലായി. പഞ്ചാബിലെ ഫെറോസാപൂര്‍ സ്വദേശികളാണ് മൂന്ന് പേര്‍. ഒരാള്‍ ലുധിയാനക്കാരനാണ്.
ഗുര്‍പീത്, അമന്‍ദീപ്, പര്‍മിന്ദര്‍, ഭുപിന്ദര്‍ എന്നിവരാണ് പോലിസ് കസ്റ്റിഡിയിലുള്ളത്. ഇവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ഒരു പിസ്റ്റള്‍, 31 വെടിയുണ്ടകള്‍, 3 സ്‌ഫോടകവസ്തുക്കള്‍ നിറച്ച പാത്രങ്ങള്‍, 1.3 ലക്ഷം രൂപ എന്നിവ ഇവരില്‍ നിന്ന് കണ്ടെത്തി.
രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഒരു വാഹനത്തിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. വാഹനത്തിന്റെ ഉടമയെ കണ്ടെത്തിയില്ല.
തെലങ്കാനയില്‍ എത്തിക്കുന്നതിനുള്ള ആയുധങ്ങളാണ് ഇവരുടെ കയ്യിലുണ്ടായിരുന്നതെന്ന് പോലിസ് പറഞ്ഞു.
ഫെറോസ്പൂരില്‍ അതിര്‍ത്തിവഴി ഡ്രോണുകള്‍ ഉപയോഗിച്ചാണ് സ്‌ഫോടകവസ്തുക്കള്‍ കടത്തിയത്. ഹര്‍വിന്ദര്‍ സിങ്ങെന്നയാളാണ് അതിനുപിന്നില്‍.