ചൈനയിലെ ഗുവാങ്‌ഡോംഗില്‍ 14 പേര്‍ വെള്ളംകയറിത്തുടങ്ങിയ തുരങ്കത്തില്‍ കുടുങ്ങി
ബീജീങ്: ചൈനയിലെ ഗുവാങ്‌ഡോംഗില്‍ പതിനാലോളം പേര്‍ വെള്ളം പൊങ്ങിത്തുടങ്ങിയ തുരംഗത്തില്‍ കുടുങ്ങി. ഗുവാങ്‌ഡോംഗില്‍ സുഹായ് നഗരത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സ്ംഭവം. പ്രളയം രാവിലെ 3.30ഓടെയാണ് ആരംഭിച്ചതെന്ന് സിന്‍ഹുവ റിപോര്‍ട്ട് ചെയ്തു.
നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തിലാണ് വെള്ളംകയറിയത്. പ്രാദേശിക അധികാരികള്‍ തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
സുഹായില്‍ നിന്ന് റസ്‌ക്യൂടീം പുറപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവന്നിട്ടില്ല.