എറണാകുളം ജില്ലയില്‍ 62,312 ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി

Update: 2021-03-12 13:54 GMT

കൊച്ചി: കൊവിഡ് വാക്‌സിനേഷന്‍ എറണാകുളം ജില്ലയില്‍ പുരോഗമിക്കുന്നു. 62,312 ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി. 30,755 ആണ് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം. ഇതുവരെ 40,072 മുന്നണി പോരാളികള്‍ ആദ്യ ഡോസ് വാക്‌സിനെടുത്തപ്പോള്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 99 ആണ്. അറുപത് വയസിന് മുകളില്‍ പ്രായമുള്ള 44,190 പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കി. 45നും 59നും ഇടയ്ക്ക് പ്രായമുള്ള മറ്റ് ഗുരുതര രോഗങ്ങളുള്ള 2,066 പേരാണ് ഇത് വരെ വാക്‌സിന്‍ സ്വീകരിച്ചത്.

ഇന്ന് 57 സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും 43 സ്വകാര്യ ആശുപത്രികളിലുമായി ആകെ 100 കേന്ദ്രങ്ങളിലായാണ് കൊവിഡ് വാക്‌സിനേഷന്‍ നടന്നത്. വരും ദിവസങ്ങളില്‍ നഗരസഭ, കോര്‍പറേഷന്‍ കേന്ദ്രീകരിച്ച് മാസ് വാക്‌സിനേഷന്‍ െ്രെഡവുകള്‍ സംഘടിപ്പിക്കും.

Tags: