ഡല്‍ഹിയില്‍ മാസ്‌ക് വയ്ക്കാത്തവര്‍ക്കുള്ള പിഴ രണ്ടായിരമായി വര്‍ധിപ്പിച്ചു

Update: 2020-11-19 09:07 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് വയ്ക്കാത്തവര്‍ക്കുള്ള പിഴത്തുക ഡല്‍ഹി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. 2000 രൂപയായാണ് പിഴ വര്‍ധിപ്പിച്ചിട്ടുള്ളത്. നേരത്തെ ഇത് 500 രൂപയായിരുന്നു.

കൊവിഡ് നിയന്ത്രണത്തിന് കൂടുതല്‍ സംവിധാനങ്ങളും കിടക്കകളും ഐസിയുവുകളും സജ്ജീകരിക്കാന്‍ സഹായിച്ച കേന്ദ്ര സര്‍ക്കാരിന് ഡല്‍ഹി മുഖ്യമന്ത്രി നന്ദി പറഞ്ഞു.

എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും മുന്‍കയ്യെടുത്ത് പൊതുസ്ഥലങ്ങളില്‍ മാസ്‌കുകള്‍ വിതരണം ചെയ്യണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു.

ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ 7,486 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 5 ലക്ഷം കവിഞ്ഞു.

Similar News