ഡല്‍ഹിയില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 8.5 ശതമാനമായി

Update: 2020-11-26 07:32 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 8.5 ശതമാനമായി താഴ്ന്നതായി സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍ പറഞ്ഞു. ഏതാനും ആഴ്ചയായി കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഡല്‍ഹിയില്‍ ഉയര്‍ന്നിരിക്കുകയായിരുന്നു.

നവംബര്‍ 7ാം തിയ്യതി പോസിറ്റിവിറ്റി നിരക്ക് 15.26 ശതമാനമായിരുന്നു. അതാണിപ്പോള്‍ 8.5 ശതമാനത്തിലേക്ക് താഴ്ന്നത്. വാക്‌സിന്‍ വരുന്നതുവരെ കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കാനാണ് ശ്രമിക്കുന്നതെന്നും അതുവരെ സ്‌കൂളുകള്‍ തുറക്കില്ലെന്നും ജെയ്ന്‍ പറഞ്ഞു.

സ്‌കൂളുകള്‍ തുറക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലായ ശേഷം മാത്രമേ അതിനെ കുറിച്ച് ആലോചിക്കുകയുള്ളൂ.

ഡല്‍ഹിയില്‍ കൊവിഡ് പരിശോധനാ ശേഷി വര്‍ധിച്ചിണ്ട്. 35,000 ആര്‍ടി പിസിആര്‍ പരിശോധനകളാണ് ഇപ്പോള്‍ പ്രതിദിനം ചെയ്യുന്നത്. പരിശോധനാ ശേഷി സംതുലനാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നാല് ദിവസമായി 9,138 കിടക്കകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 1000 ഐസിയു കിടക്കളും ഒഴിഞ്ഞു. നാല് ദിവസമായി ശേഷിയില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. അതില്‍ 50 ശതമാനവും ഒഴിഞ്ഞു കിടക്കുകയാണ്- മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ കണക്കുപ്രകാരം 38,287 സജീവ രോഗികളാണ് ഉള്ളത്.

Similar News