കൊവിഡ് : ഡല്‍ഹിയില്‍ 85 ശതമാനം ആശുപത്രിക്കിടക്കകളും ഒഴിഞ്ഞുകിടക്കുന്നുവെന്ന് ആരോഗ്യമന്ത്രി

Update: 2022-01-14 07:13 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ചികില്‍സക്ക് നീക്കിവച്ച കിടക്കകളില്‍ 85 ശതമാനവും ഒഴിഞ്ഞുകിടക്കുന്നുവെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍. വെള്ളിയാഴ്ച 25,000ത്തോളം പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രാത്രി 28,867 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 31 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 2,424 പേര്‍ ആശുപത്രിയിലായി. 13,000 കിടക്കകള്‍ ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു. ആകെ കിടക്കകളുടെ 15 ശതമാനം മാത്രമേ നിറഞ്ഞിട്ടുള്ളൂ. ഇന്ന് ഡല്‍ഹിയില്‍ 25,000 ത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുമെന്നാണ് കരുതുന്നത്- മന്ത്രി പറഞ്ഞു.

ഡല്‍ഹിയില്‍ ആശുപത്രിയിലെത്തുന്നവരുടെ എണ്ണം കൂടാതെ നില്‍ക്കുന്നത് നല്ല ലക്ഷണമാണ്. പോസിറ്റിവിറ്റി നിരക്ക് മാറുന്നുണ്ട്. പക്ഷേ, പ്രധാനം ആശുപത്രിപ്രവേശമാണ്. മരിച്ചവരില്‍ 75 ശതമാനംപേരും വാക്‌സിന്‍ എടുക്കാത്തവരാണ്. 90 ശതമാനവും മറ്റ് അസുഖങ്ങളുള്ളവരാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതുതായി നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  

Tags:    

Similar News