ഛത്തിസ്ഗഢില്‍ പ്രണയബന്ധത്തിലേര്‍പ്പെട്ട യുവതിയെയും യുവാവിനെയും നഗ്നരാക്കി നടത്തിച്ചു

Update: 2022-06-15 02:37 GMT

റായ്പൂര്‍: ഛത്തിസ്ഗഢിലെ കൊണ്ടഗാവ് ജില്ലയില്‍ പ്രണയബന്ധത്തിലേര്‍പ്പെട്ട യുവാവിനെയും യുവതിയെും നഗ്നരാക്കി നടത്തിച്ചു. ആക്രമണത്തിന് ഇരയാക്കപ്പെട്ട പുരുഷന്‍ വിവാഹിതനാണ്.

അയാളുടെ ഭാര്യയെയും മറ്റ് മൂന്ന് പേരെയും പോലിസ് അറസ്റ്റ് ചെയ്തു.

ഊരിന്ദബേഡ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ജൂണ്‍ 11നാണ് സംഭവം. അക്രമം പുറത്തറിഞ്ഞ ശേഷമാണ് പോലിസ് എത്തി കുറ്റക്കാരെ കസ്റ്റഡിയിലെടുത്തത്.

തന്റെ ഭര്‍ത്താവിനോടൊപ്പം മറ്റൊരു സ്ത്രീയെ കണ്ട ഭാര്യയാണ് ബന്ധുക്കളെ വിളിച്ചുവരുത്തി അക്രമത്തിന് മുന്‍കയ്യെടുത്തത്.

സത്രീകളുടെ അന്തസ്സ് കെടുത്തിയന്നെ കുറ്റം ചുമത്തി വകുപ്പ് 354 അനുസരിച്ച് കേസെടുത്തു.

നാല് പേരെയും അറസ്റ്റ് ചെയ്തു.