ദന്തേവാഡ: ചത്തിസ്ഗഢിലെ ദന്തേവാഡയില്‍ മൂന്ന് നക്‌സലുകള്‍ കീഴടങ്ങി. ചൈതന്യ നാട്യ മണ്ഡലിയില്‍ കമാന്‍ഡര്‍മാരാണ് കീഴടങ്ങിയവരെന്ന് സിആര്‍പിഎഫ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കീഴടങ്ങിയവരില്‍ ഒരാള്‍ക്ക് പോലിസ് ഒരു ലക്ഷം രൂപ വിലയിട്ടിരുന്നു. സിആര്‍പിഎഫ്, ഛത്തിസ്ഗഢ് പോലിസ് എന്നിവയ്ക്കു മുന്നിലാണ് കീഴടങ്ങിയത്.
മന്‍കി അലാമി, സുന്ദര്‍ പദാമി, ഭോടി മന്‍ഡാവി എന്നിവരാണ് കീഴടങ്ങിയത്. മന്‍കി അലാമി സിഎന്‍എം കമാന്‍ഡറും മറ്റ് രണ്ട് പേര്‍ ജനകീയ മിലീഷ്യയിലും അംഗങ്ങളാണ്.
ദന്തേവാഡയിലെ ബര്‍സൂര്‍ പോലിസ് സ്‌റ്റേഷനിലെത്തിയാണ് 195 സിആര്‍പിഎഫ് ബെറ്റാലിയനു മുന്നില്‍ കീഴടങ്ങിയതെന്ന് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.
കീഴടങ്ങിയവര്‍ സമാധാനപരമായ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഇതുവരെ പ്രവര്‍ത്തിച്ചിരുന്ന പ്രത്യയശാസ്ത്രത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് കീഴടങ്ങിയതെന്നും പോലിസ് റിപോര്‍ട്ടില്‍ പറയുന്നു.