അസമില്‍ അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തിയ യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച ശേഷം ജീവനോടെ കത്തിച്ചു
ദിബ്രുഗര്‍: അസമില്‍ അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തിയ യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചശേഷം തീവച്ചുകൊന്നു. ശനിയാഴ്ച ദിബ്രുഗഢിലെ റോമോറിയയിലാണ് സംഭവം. ധലാജന്‍ എസ്റ്റേറ്റിലാണ് അഞ്ച് വയസ്സുകാരിയെ സുനില്‍ തന്തിയെന്നയാള്‍ (35) കത്തികൊണ്ട് ആക്രമിച്ചത്. കാരണം വ്യക്തമല്ല.
സംഭവം അറിഞ്ഞെത്തിയവരാണ് പ്രതിക്കെതിരേ ആക്രമണം നടത്തിയത്. തൊട്ടടുത്ത പാടത്തില്‍ വച്ച് പിന്നീട് തീവച്ചുകൊല്ലുകയായിരുന്നു.
പ്രദേശത്ത് പോലിസിനെ വിന്യസിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട രണ്ട് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനുവേണ്ടി ആശുപത്രിയിലെത്തിച്ചു.