ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ച ശേഷം രാജ്യത്ത് ഇതുവരെ 13 കോടി ഡോസ് വാക്‌സിന്‍ കുത്തിവച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം.
ഇന്നത്തോടെ 13,01,19,301 ഡോസ് വാക്‌സിനാണ് നല്‍കിയത്. അതില്‍ 29,90,197 വാക്‌സിനുകള്‍ 24 മണിക്കൂറിനുള്ളിലാണ് നല്‍കിയത്.
ഇതില്‍ 92,01,728 ആദ്യ ഡോസ് എടുക്കുന്ന ആരോയ്ഗയപ്രവര്‍ത്തകരും 58,17,262 രണ്ടാമത്തെ ഡോസ് എടുക്കുന്ന ആരോഗ്യപ്രവര്‍ത്തകരും 1,15,62,535 ആദ്യ ഡോസ് എടുക്ക മുന്‍നിര പ്രവര്‍ത്തകരും 58,55,821 രണ്ടാമത്തെ ഡോസ് എടുക്കുന്ന ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.
മഹാരാഷ്ട്ര, യുപി, ഡല്‍ഹി, കര്‍ണാടക, കേരളം, ഛത്തിസ്ഗഡ്, മധ്യപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ 736.32 ശതമാനം കൊവിഡ് രോഗികളും. അതില്‍തന്നെ മഹാരാഷ്ട്രയാണ് ഏറ്റവും മുന്നില്‍. 62,097 പ്രതിദിന കേസുകള്‍, യുപിയില്‍ അതേ സംഖ്യ 29,574 ആണ്. ഡല്‍ഹിയിലെ പ്രതിദിന കേസുകള്‍ 28,395.
രാജ്യത്തെ സജീവ കേസുകളിലെ 60.86 ശതമാനവും യുപി, കര്‍ണാടക, കേരളം, മഹാരാഷ്ട്ര, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ആകെ സജീവരോഗികളില്‍ 60.86ശതമാനവും.