അറബി ഭാഷാ പഠനത്തിന് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം: കെഎടിഎഫ്

കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംഘടിപ്പിച്ച എറണാകുളം എഇഒ ഓഫിസ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Update: 2021-09-15 15:43 GMT

കെഎടിഎഫ് അവകാശ പത്രിക എറണാകുളം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എന്‍ എക്‌സ് അന്‍സലാം മുമ്പാകെ കെഎടിഎഫ് ഉപജില്ലാ സെക്രട്ടറി ത്വാഹ സമര്‍പ്പിക്കുന്നു

എറണാകുളം: ലോക സംസ്‌കാരത്തിനും വൈജ്ഞാനിക നവോത്ഥാനത്തിനും അറബി ഭാഷയുടെ സംഭാവനകള്‍ മഹത്വരമാണെന്നും അത് കണക്കിലെടുത്ത് സര്‍ക്കാര്‍ അറബി ഭാഷ പഠനത്തിന് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ തയ്യാറാകണമെന്നും അവകാശ പത്രികയിലൂടെ മുന്നോട്ട് വെക്കുന്ന ന്യായമായ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്നും കെഎടിഎഫ്. സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി ആവശ്യപെട്ടു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംഘടിപ്പിച്ച എറണാകുളം എഇഒ. ഓഫിസ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആലുവ ഉപജില്ല ഓഫിസ് ധര്‍ണ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എം കെ എ ലത്തീഫും പെരുമ്പാവൂര്‍ എഇഒ ഓഫിസ് ധര്‍ണ എന്‍ എ സലിം ഫാറൂഖിയും ഉദ്ഘാടനം ചെയ്തു. മൂവ്വാറ്റുപുഴ എഇഒ ഓഫീസ് ധര്‍ണ മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ടി എം ഹാഷിമും തൃപ്പൂണിത്തുറ എഇഒ ഓഫിസ് ധര്‍ണ കെ എസ് മുജീബും പറവൂര്‍ എഇഒ ഓഫിസ് ധര്‍ണ മുഹമ്മദ് ഷിയാസും ഉദ്ഘാടനം ചെയ്തു. മട്ടാഞ്ചേരി എ.ഇ.ഒ. ഓഫീസ് ധര്‍ണ്ണ മുഹമ്മദ് അഫ്‌സലും കോലഞ്ചേരി എ.ഇ.ഒ. ഓഫീസ് ധര്‍ണ്ണ സൈനബ ടീച്ചറും കല്ലൂര്‍ക്കാട് എ.ഇ.ഒ. ഓഫീസ് ധര്‍ണ്ണ എം.എ.സാദിഖും ഉദ്ഘാടനം ചെയ്തു. വൈപ്പിന്‍ എഇഒ ഓഫിസ് ധര്‍ണ്ണ ഇ എ അബ്ദുല്‍ ജബ്ബാറും കോതമംഗലം എഇഒ ഓഫിസ് ധര്‍ണ വി കെ ലൈല ടീച്ചറും ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ ജില്ലാ ഓഫിസര്‍മാര്‍ മുമ്പാകെയുള്ള കെഎടിഎഫ് അവകാശ പത്രിക സമര്‍പ്പണത്തിന് എം എം നാസര്‍ (കോതമംഗലം) സി എസ് സിദ്ദീഖ് (ആലുവ) അലി പുല്ലേപ്പടി (എറണാകുളം) കബീര്‍ സ്വലാഹി (മൂവ്വാറ്റുപുഴ) ഷമീര്‍ കരിപ്പാടം, ത്വാഹ പൊന്നാരിമംഗലം, യൂനുസ് നൊച്ചിമ, ഹുസൈന്‍ സ്വലാഹി, ഷാഹുല്‍ ഹമീദ് തണ്ടേക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

ഹയര്‍ സെക്കണ്ടറിയില്‍ അറബി, ഉര്‍ദു, സംസ്‌കൃത ഭാഷ പഠനത്തിന് 10 കുട്ടികള്‍ എന്ന എണ്ണത്തില്‍ നിന്നും അറബികിന് മാത്രം 25 എന്ന എണ്ണമായി വര്‍ദ്ധിപ്പിച്ച വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കുക,

ആദ്യ ബാച്ച് പോലും പുറത്തിറങ്ങാത്ത സാഹചര്യത്തില്‍ 'ഡി.എല്‍ എഡ് കോഴ്‌സ് ' പാസായിട്ടില്ല എന്ന കാരണം പറഞ്ഞ് നിയമനം നിരസിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ വിവാദ നിലപാട് തിരുത്തുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ധര്‍ണ സംഘടിപ്പിച്ചത്.


Tags:    

Similar News