തടവുപുള്ളികള്‍ വിട്ടിലിരുന്നാല്‍ മതി; നിയമ പരിഷ്‌കരണവുമായി കുവൈത്ത്

Update: 2021-09-10 13:31 GMT

കുവൈത്ത് സിറ്റി: മൂന്ന് വര്‍ഷത്തില്‍ താഴെ തടവു ശിക്ഷ ലഭിച്ച കുറ്റവാളികളുടെ ശിക്ഷ സംബന്ധിച്ച് കുവൈത്ത് പുതിയ തീരുമാനം പ്രഖ്യാപിച്ചു. തടവുകാര്‍ക്ക് അവരുടെ വീട്ടില്‍ തന്നെ തടവുശിക്ഷ അനുഭവിക്കാന്‍ സൗകര്യമൊരുക്കുന്ന പുതിയ പദ്ധതിയാണ് കുവൈത്ത് നടപ്പിലാക്കുന്നത്.


വീട്ടിലേക്ക് അയക്കുന്ന കുറ്റവാളികളെ പ്രത്യേക ട്രാക്കിംഗ് ബ്രെയ്‌സ്‌ലെറ്റ് അണിയിക്കും. ഇത് ശരീരത്തില്‍ നിന്ന് നീക്കാന്‍ പാടില്ല. വീടിന്റെ പരിധിയില്‍ മാത്രമെ നില്‍ക്കൂവെന്നും പുറത്തു പോകില്ലെന്നും കുറ്റവാളി ഉറപ്പുനല്‍കുകയും വേണം. കുറ്റവാളിയുടെ ഫോണ്‍ മുഴുസമവും ഓണ്‍ ആയിരിക്കണം. വീട്ടിലാണെങ്കിലും മുഴുസമയ നിരീക്ഷണത്തിലായിരിക്കും ഈ കുറ്റവാളികള്‍. വീടിന്റെ പരിസരം വിട്ടു പോകാനും പാടില്ല. ചട്ടങ്ങള്‍ ലംഘിച്ചാല്‍ ജയിലിലേക്കു തന്നെ പോകേണ്ടിയും വരും.


രോഗം പിടിച്ചാല്‍ ബ്ന്ധപ്പെട്ട കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിച്ച് അനുമതി വാങ്ങണം. തടവുകാര്‍ക്കു മാത്രമായുള്ള ആശുപത്രികളിലേ പോകാവൂ. ശേഷം വീട്ടില്‍ തന്നെ മടങ്ങിയെത്തുകയും വേണം. സ്വന്തം വീട്ടില്‍ തടവില്‍ കഴിയുന്ന കുറ്റവാളിയെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാം എന്നും നിയമമുണ്ട്.




Tags:    

Similar News