പാലോളി കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കുക; എസ്‌ഐഒ നിയമസഭാ മാര്‍ച്ച് നാളെ

Update: 2021-08-08 15:35 GMT

തിരുവനന്തപുരം: പാലോളി കമ്മീഷന്‍ റിപോര്‍ട്ട് ശുപാര്‍ശകള്‍ മുഴുവന്‍ നടപ്പാക്കുക, മുസ്‌ലിം സമുദായത്തോടുള്ള പിണറായി സര്‍ക്കാരിന്റെ വഞ്ചന അവസാനിപ്പിക്കുക എന്ന പ്രമേയത്തില്‍ എസ്‌ഐഒ നാളെ രാവിലെ 11ന് നിയമസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. സച്ചാര്‍, പാലോളി കമ്മിറ്റി ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ മുസ് ലിം സമുദായത്തിനായി നടപ്പാക്കിയ സ്‌കോളര്‍ഷിപ്പുകളുടെ അനുപാതം മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയ നടപടി മുസ് ലിം സമുദായത്തോടുള്ള തികഞ്ഞ വഞ്ചനയാണെന്ന് എസ് ഐഒ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

    മുസ്‌ലിം സമുദായത്തോട് വിവേചനം നിറഞ്ഞ ഏതു നടപടിയുമാവാം എന്ന നിലപാട് തിരുത്തണം. സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമാക്കിയ സര്‍ക്കാര്‍ ഉത്തരവ് അതിന്റെ ഉദാഹരണമാണ്. സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങളെ ഫലത്തില്‍ അട്ടിമറിച്ച വഞ്ചനാപരമായ ഉത്തരവിനെതിരെയുള്ള പ്രതിഷേധമായും സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കണെമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. എസ് ഐഒ സംസ്ഥാന പ്രസിഡന്റ് ഇ എം അംജദ് അലി ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍ സംസാരിക്കും.

Implement the Paloli Commission report; SIO Assembly March tomorrow


Tags:    

Similar News