കര്‍ഷക നിയമങ്ങളെ അനുകൂലിച്ച് ഐഎംഎഫ്

കര്‍ഷകരുടെ സമരം 50ാം ദിവസത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാടുമായി ഐഎംഎഫിന്റെ രംഗപ്രവേശനം.

Update: 2021-01-15 11:52 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ വിവാദ കര്‍ഷക നിയമങ്ങളെ അനുകൂലിച്ച് ലോകബാങ്ക്. പുതിയ കാര്‍ഷക നിയമങ്ങള്‍ ഇന്ത്യയുടെ കാര്‍ഷിക മേഖല നവീകരണത്തിന്റെ സുപ്രധാന ചുവടുവപ്പാണെന്ന് . ഐഎംഎഫ് വക്താവ് ജെറി റൈസ് അഭിപ്രായപ്പെട്ടു. പുതിയ നിയമങ്ങള്‍ ദോഷകരമായി ബാധിക്കുന്നവരെ സംരക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐഎംഎഫ് വക്താവ് കുത്തകകകള്‍ക്ക് വേണ്ടിയുള്ള കര്‍ഷക നിയമങ്ങളെ അനുകൂലിച്ച് സംസാരിച്ചത്.


പുതിയ കര്‍ഷക നിയമപ്രകാരം കര്‍ഷകര്‍ക്ക് നേരിട്ട് വില്‍പനക്കാരുമായി കരാറുണ്ടാക്കാം. ഇടനിലക്കാരെ ഒഴിവാക്കി വരുമാനം വര്‍ധിപ്പിക്കാമെന്നും അന്താരാഷ്ട്ര ഐഎംഎഫ് വക്താവ് പറഞ്ഞു. ഗ്രാമീണ മേഖലയുടെ വളര്‍ച്ചയെ സഹായിക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. കര്‍ഷകരുടെ സമരം 50ാം ദിവസത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാടുമായി ഐഎംഎഫിന്റെ രംഗപ്രവേശനം.




Tags: