അനാരോഗ്യം: ഇത്തവണ വിഎസ്സ് വോട്ട് ചെയ്യില്ല

Update: 2020-12-08 01:05 GMT

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി വിഎസ്സ് അച്യുതാനന്ദന്‍ ഇത്തവണ വോട്ട് ചെയ്യില്ലെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അനാരോഗ്യത്തെത്തുടര്‍ന്നാണ് വിഎസ്സ് ഇത്തവണ വോട്ടുചെയ്യുന്നതില്‍ നിന്ന് മാറിനില്‍ക്കുന്നത്. തനിക്ക് ആരോഗ്യകരമായ കാരണങ്ങളാല്‍ വോട്ട് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നും തപാല്‍വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് വിഎസ്സ് അപേക്ഷ നല്‍കിയിരുന്നെങ്കിലും നിരസിക്കപ്പെട്ടു.

കൊവിഡ് ബാധിതര്‍, ക്വാറന്റീനില്‍ കഴിയുന്നവര്‍, തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കാണ് പോസ്റ്റല്‍ വോട്ടിന് അര്‍ഹതയുള്ളത്. പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡിലാണ് വിഎസ്സിന്റെയും കുടുംബാഗങ്ങളുടെയും വോട്ട്.

Tags: