നിത്യോപയോഗ വസ്തുക്കള്‍ അണുവിമുക്തമാക്കാനുള്ള ഉപകരണവുമായി ഐഐടി റൂര്‍ക്കി

'യുനിസേവിയര്‍ ബോക്‌സ് ' എന്നു പേരിട്ട ഉപകരണത്തില്‍ നിക്ഷേപിക്കുന്ന വസ്തുക്കള്‍ അണുവിമുക്തമാക്കി പുറത്തെടുക്കാനാവും.

Update: 2020-07-03 13:16 GMT
'യുനിസേവിയര്‍ ബോക്‌സുമായി' റൂര്‍ക്കി ഐഐടിയിലെ ഗവേഷകര്‍

ഡെറാഡൂണ്‍: കൊവിഡിന്റെ കാലത്ത് നിത്യോപയോഗ വസ്തുക്കള്‍ അണുവിമുക്തമാക്കുന്നതിന് സംവിധാനമൊരുക്കി റൂര്‍ക്കി ഐഐടിയിലെ ഗവേഷകര്‍. വ്യക്തിഗത സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഉപകരണമെന്ന് ഐഐടി ഡയറക്ടര്‍ പ്രൊഫ അജിത് കെ ചതുര്‍വ്വേദി പറഞ്ഞു.


'യുനിസേവിയര്‍ ബോക്‌സ് ' എന്നു പേരിട്ട ഉപകരണത്തില്‍ നിക്ഷേപിക്കുന്ന വസ്തുക്കള്‍ അണുവിമുക്തമാക്കി പുറത്തെടുക്കാനാവും. അള്‍ട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെയാണ് അണുനശീകരണം നടത്തുന്നത്. വസ്ത്രം ഉള്‍പ്പടെയുള്ള എല്ലാ വ്യക്തിഗത വസ്തുക്കളും ഇതിലിട്ട് അണുനശീകരണം നടത്താന്‍ കഴിയും. പ്രൊഫ. സൗമിത്ര സദാപതിയുടെ നേതൃത്വത്തില്‍ നാനോ ഫോടോണിക്‌സ് ബയോ മെറ്റീരിയല്‍ ലാബിലാണ് 'യുനിസേവിയര്‍ ബോക്‌സ് ' നിര്‍മിച്ചത്. ഉപകരണത്തിന്റെ പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്.




Tags: