പി വിജയന്‍ ഐജിയെ ആദരിച്ചു

മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉപഹാര സമര്‍പ്പണം നടത്തി.

Update: 2020-05-18 15:54 GMT
പി വിജയന്‍ ഐജിയെ ആദരിച്ചു

കോഴിക്കോട്: കോവിഡ്-19 ലോക് ഡൗണിനോടനുബന്ധിച്ച് കേരള പോലീസ്, എസ്പിസി, നന്മ ഫൌണ്ടേഷന്‍, ഒആര്‍സി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനമൊട്ടുക്കും ഭക്ഷണം നല്‍കാന്‍ മുന്‍കൈയെടുത്ത പോലിസ് ഐജി പി വിജയനെ കോഴിക്കോട് നന്മ ഫൗണ്ടേഷന്‍ ആദരിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉപഹാര സമര്‍പ്പണം നടത്തി. സാമൂഹിക അകലം പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങില്‍ 'ഒരു വയറൂട്ടാം' പദ്ധതിയില്‍ സേവനം സമര്‍പ്പിച്ച വരെ അനുമോദിച്ചു. കോഴിക്കോട് പോലിസ് കമ്മീഷണര്‍ എ വി ജോര്‍ജ്, അസിസ്റ്റന്റ് കമ്മീഷണര്‍ പി ബിജുരാജ്, നന്മ പ്രവര്‍ത്തകരായ കെ. ആനന്ദ മണി, കെ. ജയരാജ്, ഡാനിഷ് ഹൈദ്രോസ്, രഞ്ജിത്ത്, പ്രദീപ് കുമാര്‍, സുധീഷ്, അജി, പാരേഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

Tags:    

Similar News