രാജ്യാന്തര ചലച്ചിത്രമേള നീട്ടി; ഫെബ്രുവരി നാലു മുതല്‍ 11വരെ

Update: 2021-11-16 11:57 GMT

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേള നീട്ടിവെച്ചു. അടുത്തവര്‍ഷം ഫെബ്രുവരി നാലു മുതല്‍ 11വരെ മേള നടത്താനാണ് ചലച്ചിത്ര അക്കാഡമിയുടെ തീരുമാനം. എല്ലാവര്‍ഷവും ഡിസംബര്‍ 10മുതല്‍ 17വരെയാണ് ചലച്ചിത്രമേള നടത്തിയിരുന്നത്.

മേള നടക്കുന്ന കൈരളി, ശ്രീ തീയറ്ററുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതും മോശം കാലാവസ്ഥയുമാണ് മേള മാറ്റിവെക്കാന്‍ കാരണം. തീയറ്ററുകളുടെ ലഭ്യതയും മേള നീട്ടിവെക്കാന്‍ കാരണമായി.