'മാന്യതയുണ്ടെങ്കില്‍ രാജിവച്ച് പുറത്തുപോകണം'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മന്ത്രി വി ശിവന്‍കുട്ടി

Update: 2025-11-29 07:31 GMT

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ കീഴടങ്ങണമെന്നും മാന്യതയുണ്ടെങ്കില്‍ രാജിവച്ച് പുറത്തുപോകണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ കഴിയുന്നത് എഐസിസി ആസ്ഥാനത്താണോ, കെപിസിസി ആസ്ഥാനത്താണോ, ഡിസിസി ഓഫീസിലാണോ എന്നറിഞ്ഞാല്‍ മതിയെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടേക്ക് മടങ്ങി എത്തിയതായാണ് വിവരം. ജില്ല വിട്ടാല്‍ മുന്‍കൂര്‍ ജാമ്യത്തെ ബാധിക്കുമെന്ന് നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിലാണ് മടങ്ങിയെത്തിയതെന്നാണ് നിഗമനം. മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്നാണ് രാഹുലിന് ലഭിച്ച നിര്‍ദേശം.

നിലവില്‍ പരാതിക്കാരിയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി. രഹസ്യമൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വൈദ്യപരിശോധന നടത്തിയത്. പരാതിക്കാരിയുടെ സുഹൃത്തുക്കളുടെയും ചികില്‍സിച്ച ഡോക്ടറുടെയും മൊഴിയെടുക്കും. ഇന്ന് മുതല്‍ മൊഴിയെടുപ്പ് തുടങ്ങാനാണ് പോലിസ് നീക്കം. യുവതിയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.

Tags: