യുഡിഎഫ് അധികാരത്തില്‍ വന്നില്ലെങ്കില്‍ വി ഡി സതീശന്‍ വനവാസത്തിന് പോകേണ്ടി വരുമല്ലോ; കെ സുധാകരന്‍

Update: 2026-04-06 14:10 GMT

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ വന്നില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന വാക്കുപാലിച്ചേ മതിയാകൂ എന്ന് കെ സുധാകരന്‍. അദ്ദേഹം അങ്ങനെ വനവാസത്തിന് പോകേണ്ടി വരുന്ന സാഹചര്യം ഉണ്ടാവരുതെന്ന് നമുക്ക് പ്രാര്‍ഥിക്കാമെന്നും കെ സുധാകരന്‍ പറഞ്ഞു. സതീശന്‍ വാക്ക് പാലിക്കുന്ന നേതാവാണെങ്കില്‍ പ്രഖ്യാപിച്ചത് പോലെ വനവാസത്തിന് പോകേണ്ടി വരുമെന്ന് അദ്ദേഹം പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

'സതീശന്‍ വാക്ക് പാലിക്കുന്ന നേതാവാണെങ്കില്‍ പോകേണ്ടി വരുമല്ലോ, സ്വാഭാവികമായും അതില്‍ ഞങ്ങള്‍ക്ക് സങ്കടമുണ്ട്, അതുകൊണ്ട് അങ്ങനെ സംഭവിക്കാതിരിക്കാന്‍ നമുക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം' എന്നായിരുന്നു സുധാകരന്റെ മറുപടി.

നേരത്തെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നൂറ് സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ താന്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് വി ഡി സതീശന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് സുധാകരന്‍ തന്റെ നിലപാട് അറിയിച്ചത്. 130 സീറ്റ് യുഡിഎഫിന് ലഭിക്കുമെന്നാണ് തന്റെ പ്രതീക്ഷ. പാര്‍ട്ടി ഇതുവരെ ഔദ്യോഗികമായി കണക്കെടുത്ത് ഇതുവരെ ഞങ്ങളെ ആരെയും അറിയിച്ചിട്ടില്ല. മൂന്നാം തുടര്‍ഭരണം ഉണ്ടാകുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നില്ലല്ലോ. എന്നിട്ട് ബാക്കി കാര്യങ്ങള്‍ പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: