സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂര്‍ ഏറ്റുവാങ്ങിയാല്‍ അത് പാര്‍ട്ടിക്ക് അപമാനമുണ്ടാക്കും: കെ മുരളീധരന്‍
തിരുവനന്തപുരം: ശശി തരൂര്‍ എംപി സവര്‍ക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനെതിരേ കോണ്‍ഗ്രസ്. സവര്‍ക്കറിന്റെ പേരിലുള്ള ഒരു അവാര്‍ഡും പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. അത്തരത്തില്‍ ഒരു അവാര്‍ഡ് വാങ്ങിയാല്‍ അത് പാര്‍ട്ടിക്ക് അപമാനമുണ്ടാക്കും. ശശി തരൂര്‍ അത് ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ശശി തരൂര്‍ അവാര്‍ഡ് നിരസിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താനും വ്യക്തമാക്കി.
എന്നാല്‍ ഈ അവാര്‍ഡിനെ കുറിച്ച് തനിക്ക് ഒരുവിവരവും ഇല്ലെന്നും താന്‍ സ്വീകരിച്ചിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു. 'ഈ അവാര്‍ഡ് ആരാണ് തന്നിരിക്കുന്നത്, ആര്‍ക്കാണ് കൊടുത്തിരിക്കുന്നതെന്ന് എനിക്ക് ഒരുപിടിത്തവും ഇല്ല. ഞാന്‍ ഇങ്ങനെ ഒരു അവാര്‍ഡ് സ്വീകരിച്ചിട്ടേയില്ല. മാധ്യമങ്ങള്‍ പറഞ്ഞാണ് ഇങ്ങനെ ഒരു അവാര്‍ഡിനെ പറ്റി കേള്‍ക്കുന്നത്. നിങ്ങള്‍ അന്വേഷിച്ചോളൂ' എന്നായിരുന്നു ശശി തരൂരിന്റെ പ്രസാതാവന.
ആര്‍എസ്എസ് അനുകൂല സംഘടനയായ എച്ച്ആര്‍ഡിഎസിന്റെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരമാണ് ശശി തരൂരിന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ശശി തരൂരിന് പുരസ്‌കാരം സമ്മാനിക്കുക.