കൊവിഡ് രോഗിയുമായി സമ്പര്‍ക്കം; ലോകാരോഗ്യ സംഘടന മേധാവി സ്വയം നിരീക്ഷണത്തില്‍

Update: 2020-11-02 04:31 GMT

ജനീവ: കൊവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെത്തുടര്‍ന്ന് സ്വയം നിരീക്ഷണത്തില്‍ പോകുകയാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനം ഗബ്രിയേസസ്.

'കൊവിഡ് സ്ഥിരീകരിച്ച ഒരാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടു. ഞാന്‍ ആരോഗ്യവാനാണ്. എനിക്ക് കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലെങ്കിലും വരും ദിവസങ്ങളില്‍ ഞാന്‍ ക്വാറന്റീനിലായിരിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വീട്ടിലിരുന്ന് ജോലി ചെയ്യും.' അദ്ദേഹം ട്വീറ്റ് ചെയ്തു. എല്ലാവരും കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടത് വളരെ പ്രധാനമാണ്.അങ്ങനെയാണ് നമ്മള്‍ വൈറസ് വ്യാപനത്തിന്റെ ശൃംഖലകള്‍ തകര്‍ക്കേണ്ടതും, അതു വഴി ആരോഗ്യ സംവിധാനങ്ങളെ സംരക്ഷിക്കുകയും ചെയ്യേണ്ടതെന്നും അദ്ദേഹം മറ്റൊരു ട്വിറ്റില്‍ പറയുന്നു.

കൈകഴുകുക, മാസ്‌ക് ധരിക്കുക, അകലം പാലിക്കുക എന്നിവയില്‍ എല്ലാ വ്യക്തികളും ശ്രദ്ധാലുവായിരിക്കണമെന്ന് ലോകാരോഗ്യ സംഘടന എല്ലാ വ്യക്തികളോടും അഭ്യര്‍ത്ഥിക്കുന്നു, അതേസമയം കേസുകള്‍ കണ്ടെത്തുന്നതിനും ഒറ്റപ്പെടുത്തുന്നതിനും പരിശോധിക്കുന്നതിനും പരിചരിക്കുന്നതിനും വിവിധ തലങ്ങളിലുള്ള അധികാരികളോട് ആവശ്യപ്പെടുന്നു, തുടര്‍ന്ന് അവരുടെ സമ്പര്‍ക്കം കണ്ടെത്താനും പ്രതിരോധിക്കാനും കഴിയും. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി നല്‍കിയ കണക്കുകള്‍ പ്രകാരം വോകത്ത് കൊവിഡ് കേസുകളുടെ എണ്ണം 46 ദശലക്ഷം കവിഞ്ഞു. മരണസംഖ്യ ഇതുവരെ 1,195,930 ആയി. മാര്‍ച്ച് 11 നാണ് ലോകാരോഗ്യ സംഘടന കൊവിഡ് ഒരു പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചത്.