വാക്‌സിന്‍ പോര്‍ട്ടല്‍ ഉടന്‍ ലഭ്യമാക്കുമെന്ന് ഐസിഎംആര്‍

Update: 2020-08-22 17:29 GMT

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ വാക്‌സിന്‍ പോര്‍ട്ടല്‍ ഉടന്‍ തയ്യാറാക്കുമെന്ന് ഇന്ത്യയിലെ മെഡിക്കല്‍ ഗവേഷണ രംഗത്തെ ഏറ്റവും വലിയ സ്ഥാപനമായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ഇന്ത്യയിലെ വാക്‌സിന്‍ ഗവേഷണരംഗത്തെ പുതിയ വിവരങ്ങള്‍ ഈ പോര്‍ട്ടല്‍ വഴി ജനങ്ങള്‍ക്ക് അറിയാന്‍ കഴിയുമെന്ന് ഐസിഎംആര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. അടുത്ത ആഴ്ചയോടെ പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമാകും.

ആദ്യ ഘട്ടത്തില്‍ ഇന്ത്യയിലെ കൊവിഡ് വാക്‌സിന്‍ വിവരങ്ങളായിരിക്കും പോര്‍ട്ടലില്‍ നിന്ന് ലഭിക്കുക. അതോടൊപ്പം വിവിധ രോഗങ്ങള്‍ക്കുപയോഗിക്കുന്ന വാക്‌സിന്‍ വിവരങ്ങളും അതുമായി ബന്ധപ്പെട്ട വിവരങ്ങളും വഭിക്കും.

ജനങ്ങള്‍ വാക്‌സിനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാകും. ഇപ്പോള്‍ എല്ലാ വിവരങ്ങളും ചിതറിക്കിടക്കുകയാണ്. അത് ഒരേ സ്ഥലത്തുനിന്നും ലഭിക്കുമെന്നതാണ് പോര്‍ട്ടലിന്റെ ഗുണം- ഐസിഎംആറിലെ ശാസ്ത്രജ്ഞയും എപ്പിഡമോളജി വിഭാഗം മേധാവിയുമായ ഡോ. സമീരന്‍ പാണ്ഡ പറഞ്ഞു.

അതോടൊപ്പം വാക്‌സിനുമായി ബന്ധപ്പെട്ട ലോകാരോഗ്യസംഘടനയുമായി ബന്ധപ്പെട്ട മറ്റു രാജ്യങ്ങളിലെ ഗവേഷണ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് പോര്‍ട്ടലില്‍ നിന്ന് ലഭിക്കും.  

Tags:    

Similar News