ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗവയ്ക്ക് കൊവിഡ്

Update: 2020-12-18 16:57 GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാഗര്‍വയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അദേഹത്തെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) ല്‍ പ്രവേശിപ്പിച്ചു.


രാജ്യത്തെ കോവിഡിനെ പ്രതിരോധത്തിന് നേതൃത്വം നല്‍കുന്നത് ഐസിഎംആറാണ്. ഇന്ത്യയിലെ ബയോമെഡിക്കല്‍ ഗവേഷണത്തിന്റെ രൂപീകരണം, ഏകോപനം, പ്രോത്സാഹനം ഉള്‍പ്പെടെയുള്ള ഉത്തരവാദിത്തങ്ങളാണ് ഐസിഎംആര്‍ വഹിക്കുന്നത്. ഭാര്‍ഗവ ഐസിഎംആര്‍ ഡയറക്ടര്‍ ജനറലായി മൂന്ന് വര്‍ഷത്തെ ഡെപ്യൂട്ടേഷനിലാണ്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള ആരോഗ്യ ഗവേഷണ വകുപ്പിന്റെ സെക്രട്ടറി കൂടിയാണ് അദേഹം. നിലവില്‍ അദ്ദേഹം ആരോഗ്യം വീണ്ടെടുത്തതായും ഉടന്‍ തന്നെ ആശുപത്രി വിടുമെന്നും അധികൃതര്‍ അറിയിച്ചു.