ടി20 ലോകകപ്പ് 500 മില്യണ്‍ ആരാധകരിലേക്ക്; ചരിത്ര റെക്കോര്‍ഡെന്ന് ഐസിസി

Update: 2026-03-04 11:56 GMT

ന്യൂഡല്‍ഹി: ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന ട്വന്റി20 ലോകകപ്പ് ലോകത്താകമാനം ഇതുവരെ 500 മില്യണ്‍ ആരാധകര്‍ കണ്ടതായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) അറിയിച്ചു. ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്നും നിലവിലെ എല്ലാ റെക്കോര്‍ഡുകളും ഈ പതിപ്പ് മറികടന്നതായി ഐസിസി ചെയര്‍മാന്‍ ജയ് ഷാ വ്യക്തമാക്കി.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ വന്‍ മുന്നേറ്റമാണ് ഈ നേട്ടത്തിന് പിന്നിലെന്നാണ് ഐസിസിയുടെ വിലയിരുത്തല്‍. ജിയോ ഹോട്ട് സ്റ്റാര്‍ വഴി മാത്രം 60.5 മില്യണ്‍ ആളുകളാണ് മല്‍സരങ്ങള്‍ തല്‍സമയം കണ്ടത്. സെമി ഫൈനലും ഫൈനലും ബാക്കി നില്‍ക്കെ ഈ എണ്ണം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിനിടെ ജിയോ ഹോട്ട്സ്റ്റാറില്‍ ഏറ്റവുമധികം ആളുകള്‍ ലൈവായി കണ്ട ലോകകപ്പ് മല്‍സരമെന്ന റെക്കോര്‍ഡും ഈ പതിപ്പ് സ്വന്തമാക്കിയിരുന്നു.

അതേസമയം, ലോകകപ്പിലെ ആദ്യ സെമിയില്‍ ദക്ഷിണ അമേരിക്കയും ന്യൂ സിലാൻഡും ഏറ്റുമുട്ടും. കൊല്‍ക്കത്തയിലെ ഈടൻ ഗ്വാർഡ്‌സ് സ്‌റ്റേഡിയത്തിലാണ് മൽസരം. രണ്ടാം സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മൽസരം നടക്കുന്നത്.

Tags: