വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ ആയുധ ലൈസന്‍സ്: ഐഎഎസ് ഓഫിസര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍

കുപ്‌വാരയിലെ രണ്ട് മുന്‍ ജില്ലാ മജിസ്‌ട്രേറ്റുമാരായ രാജീവ് രഞ്ജന്‍ ഐഎഎസ്, ഇദ്‌രീസ് ഹുസൈന്‍ റഫീഖി എന്നിവരാണ് അറസ്റ്റിലായത്

Update: 2020-03-02 02:59 GMT

ന്യൂഡല്‍ഹി: വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ ആയുധ ലൈസന്‍സുകള്‍ നല്‍കിയ കേസില്‍ കുപ്‌വാരയിലെ രണ്ട് മുന്‍ ജില്ലാ മജിസ്‌ട്രേറ്റുമാരായ രാജീവ് രഞ്ജന്‍ ഐഎഎസ്, ഇദ്‌രീസ് ഹുസൈന്‍ റഫീഖി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു. യഥാക്രമം 2015-2016, 2013-2015 കാലയളവില്‍ കുപ്‌വാര മജിസ്‌ട്രേറ്റ് പദവി അലങ്കരിച്ചിരുന്ന ഇരുവരും വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ ആയുധ ലൈസന്‍സുകള്‍ നല്‍കിയതായി സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രണ്ട് ഉദ്യോഗസ്ഥരേയും ഏജന്‍സി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് സിബിഐ വക്താവ് പറഞ്ഞു.




Tags: