ഇന്ത്യന്‍ വ്യോമസേന സംഘത്തിന്റെ സന്ദര്‍ശത്തിനിടെ പേള്‍ഹാര്‍ബറില്‍ വെടിവയ്പ്പ്; മൂന്ന് പേര്‍ക്ക് പരിക്ക് -അക്രമി സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു

നാവിക സേനയുടേയും അമേരിക്കന്‍ വ്യോമ സേനയുടേയും താവളമാണ് ചരിത്രപ്രസിദ്ധമായ പേള്‍ ഹാര്‍ബര്‍. അതീവ സുരക്ഷാ മേഖലയിലുണ്ടായ ആക്രമണം സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ്.

Update: 2019-12-05 04:35 GMT
ലോസ് ആഞ്ചലസ്: അതീവ സുരക്ഷാ മേഖലയായ ഹവായിയിലെ പേള്‍ ഹാര്‍ബറില്‍ അമേരിക്കന്‍ നാവിക കപ്പല്‍ നിര്‍മാണശാലയില്‍ വെടിയവയ്പ്പ്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അക്രമി സ്വയം വെടിവച്ച് മരിച്ചു. പരിക്കേറ്റ മൂന്ന് പേരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

ഇന്ത്യന്‍ വ്യോമസേനയിലെ(ഐഎഎഫ്) ചീഫ് എയര്‍ മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയയും സംഘവും ഈ സമയത്ത് പേള്‍ ഹാര്‍ബറില്‍ ഉണ്ടായിരുന്നതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ സംഘം നിരായുധരായിരുന്നെങ്കിലും സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

നാവിക യൂനിഫോം ധരിച്ചെത്തിയ ആളാണ് വെടിവയ്പ്പ് നടത്തിയതെന്നും ഇയാള്‍ സ്വയം തലയ്ക്ക് വെടിവച്ച് മരിച്ചതായും ദൃക്‌സാക്ഷികള്‍ പറയുന്നു.

നാവിക സേനയുടേയും അമേരിക്കന്‍ വ്യോമ സേനയുടേയും താവളമാണ് ചരിത്രപ്രസിദ്ധമായ പേള്‍ ഹാര്‍ബര്‍. അതീവ സുരക്ഷാ മേഖലയിലുണ്ടായ ആക്രമണം സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ്.




Tags: