വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് വ്യോമസേന

കാണാതായ വിമാനത്തിനായി തിരച്ചില്‍ തുടരുകയാണ്. ചില സാധ്യതകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവിടെയെല്ലാം തിരച്ചില്‍ തുടരുകയാണ്.ഇതുവരെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. ഇന്ത്യന്‍ സേനയുമായി സഹകരിച്ചാണ് വ്യോമസേന തിരച്ചില്‍ നടത്തുന്നത്. ആകാശത്തും കരയിലുമായി രാത്രിയും തിരച്ചില്‍ തുടരുമെന്ന് വ്യോമസേന അറിയിച്ചു.

Update: 2019-06-03 18:51 GMT

ന്യൂഡല്‍ഹി: കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷങ്ങള്‍ കണ്ടെത്തി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ത്യന്‍ വ്യോമസേന. കാണാതായ വിമാനത്തിനായി തിരച്ചില്‍ തുടരുകയാണ്. ചില സാധ്യതകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവിടെയെല്ലാം തിരച്ചില്‍ തുടരുകയാണ്.ഇതുവരെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. ഇന്ത്യന്‍ സേനയുമായി സഹകരിച്ചാണ് വ്യോമസേന തിരച്ചില്‍ നടത്തുന്നത്. ആകാശത്തും കരയിലുമായി രാത്രിയും തിരച്ചില്‍ തുടരുമെന്ന് വ്യോമസേന അറിയിച്ചു.

എഎന്‍ 32 എന്ന എയര്‍ക്രാഫ്റ്റാണ് ഗ്രൗണ്ട് സ്‌റ്റേഷനുമായുള്ള ബന്ധം നഷ്ടപ്പെട്ട് കാണാതായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഇന്ന് 12.25 ന് പുറപ്പെട്ട വിമാനം 13.00 മണിയായപ്പോള്‍ ഗ്രൗണ്ട് സ്‌റ്റേഷനുമായുള്ള ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെടുകയായിരുന്നു. എട്ട് ജീവനക്കാരും അഞ്ച് യാത്രക്കാരുമടക്കം ആകെ 13 പേരാണ് വിമാനത്തിലുള്ളത്. ഇന്ത്യന്‍ വ്യോമസേന നഷ്ടപ്പെട്ട വിമാനത്തിനായി തിരച്ചില്‍ നടത്തുകയാണ്.

സുഖോയ് 30, സി 130 എന്നീ വിമാനങ്ങളാണ് തിരച്ചിലിനായി ഉപയോഗിക്കുന്നത്. നഷ്ടപ്പെട്ട വിമാനം ഉടന്‍ കണ്ടെത്താന്‍ സാധിക്കുമെന്നാണ് വ്യോമസേന അറിയിക്കുന്നത്. ചൈന അതിര്‍ത്തിയുമായി ചേര്‍ന്നുകിടക്കുന്ന സ്ഥലമാണ് മേചുക.ത്.

Tags:    

Similar News