തിരുവനന്തപുരം: ആര് വോട്ടുനല്‍കിയാലും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി. മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ സ്ഥാനാര്‍ഥിയായാണ് താന്‍ മല്‍സരിക്കുന്നത്, ആര് വോട്ട് നല്‍കിയാലും സ്വീകരിക്കുമെന്നും, തിരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ട് വേണമെന്നും ഒരു വിഭാഗത്തിന്റെ വോട്ട് വേണ്ടെന്നുവെക്കില്ലെന്നും വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയത്ത് എല്ലാവരോടും വോട്ട് അഭ്യര്‍ഥിക്കുമ്പോള്‍ ചിലരുടെ വോട്ട് വേണ്ടെന്ന് വെയ്ക്കാന്‍ പറ്റില്ലല്ലോ. നമ്മള്‍ മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നു. ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കും. രാഷ്ട്രീയമാണല്ലോ. ഓരോ സമയത്തും ഓരോ കാലഘട്ടത്തിലും പ്രശ്നങ്ങള്‍ മാറിമാറി വരും. പ്രശ്നങ്ങള്‍ വരുമ്പോള്‍ ആ സമയത്ത് കാര്യങ്ങള്‍ രൂപീകരിക്കും. അതല്ലേ രാഷ്ട്രീയം. അല്ലാതെ ഒരു തീരുമാനമെടുത്താല്‍ അവസാനംവരെ ആ തീരുമാനമെന്നത് അംഗീകരിക്കാന്‍ പറ്റില്ലല്ലോ.
ജനാധിപത്യ സംവിധാനത്തില്‍ ചില ആള്‍ക്കാര്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യേണ്ടെന്ന് പറയുന്നതുതന്നെ തെറ്റാണ്. ആര് വോട്ടുചെയ്താലും സന്തോഷത്തോടെ സ്വീകരിക്കും. സ്ഥാനാര്‍ഥിയുടെ പ്രധാന കടമ വോട്ട് ചോദിക്കുക എന്നതാണ്. അത് വേര്‍തിരിച്ച് വോട്ട് ചോദിക്കാനാകില്ല. ആര് സഹായിക്കാന്‍ വന്നാലും എല്ലാവരുടെയും വോട്ട് വാങ്ങുകതന്നെ ചെയ്യും. വേണ്ടെന്ന് പറയില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.