3300 കോടിയുടെ നികുതി വെട്ടിപ്പ് തടഞ്ഞെന്ന് ആദായനികുതി വകുപ്പ്

ഡല്‍ഹി, മുംബൈ, ഹൈദ്രാബാദ് തുടങ്ങിയ നഗരങ്ങളിലെ അടിസ്ഥാനവികസന നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റുകളാണ് തട്ടിപ്പിനു പിന്നില്‍.

Update: 2019-11-11 18:05 GMT

ന്യൂഡല്‍ഹി: ആദായ നികുതിവകുപ്പ് 3300 കോടി രൂപയുടെ നികുതിവെട്ടിപ്പും ഹവാല പണമിടപാടും കണ്ടെത്തി തകര്‍ത്തു കളഞ്ഞതായി പ്രത്യക്ഷനികുതി വകുപ്പ്. ഡല്‍ഹി, മുംബൈ, ഹൈദ്രാബാദ് തുടങ്ങിയ നഗരങ്ങളിലെ അടിസ്ഥാനവികസന നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റുകളാണ് തട്ടിപ്പിനു പിന്നില്‍.

ഈ മാസം ആദ്യമാണ് നികുതിവെട്ടിപ്പ് കണ്ടെത്താന്‍ വിവിധ ഇടങ്ങളില്‍ റെയ്ഡ് നടത്തിയത്. ദല്‍ഹിയിലും ഈറോഡിലും പൂനയിലും ഗോവയിലുമായി 42 സ്ഥാപനങ്ങളുടെ ഓഫിസിലാണ് റെയ്ഡ് നടത്തിയത്. കക്ഷികള്‍ക്ക് കള്ള ബില്ലുകളും രേഖകളും നല്‍കി, ഹവാല ഇടപാടിലൂടെ നികുതിവെട്ടിപ്പ് നടത്തി എന്നിവയാണ് ഉന്നയിക്കപ്പെടുന്ന കുറ്റം. കുറ്റം കണ്ടെത്തിയ എല്ലാ കമ്പനികളും ഡല്‍ഹി കേന്ദ്രീകരിച്ചുള്ളതാണ്. ഏതൊക്കെ കമ്പനികളാണെന്ന കാര്യം ഇനിയും വ്യക്തമല്ല.  

Tags:    

Similar News