ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഫോര്‍ സിവില്‍ സര്‍വ്വീസസ് നാടിന് സമര്‍പ്പിച്ചു: 100 വിദ്യാര്‍ത്ഥികളുമായി ക്ലാസുകള്‍ ആരംഭിച്ചു
പെരിന്തല്‍മണ്ണ: മലബാറിലെ വിവിധ ജില്ലകളില്‍ നിന്നെത്തിയ ആരിയങ്ങളെ സാക്ഷിയാക്കി പ്രൗഢമായ ചടങ്ങില്‍ രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ സൗജന്യ സിവില്‍ സര്‍വ്വീസസ് അക്കാദമി പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഫോര്‍ സിവില്‍ സര്‍വീസസ് നാടിന് സമര്‍പ്പിച്ചു. പെരിന്തല്‍മണ്ണ പൊന്ന്യാംകുര്‍ശ്ശി ഐ.എസ്.എസ്. വിദ്യാഭ്യാസ സമുച്ചയത്തില്‍ ഒരുക്കിയ സമര്‍പ്പണ ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. മലബാറിലെ ഏഴു ജില്ലകളില്‍ നിന്നും വിവിധ മത്സര പരീക്ഷകളിലൂടെ തെരഞ്ഞെടുക്കപ്പെട്ട 100 വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകളും ഔദ്യോഗികമായി ആരംഭിച്ചു. നജീബ് കാന്തപുരം എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
അക്കാദമി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നാടിന് സമര്‍പ്പിച്ചു. ഓഫിസ് കെട്ടിടം റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജനും സ്റ്റുഡന്റ്‌സ് ലോഞ്ച് പൊതുമരാമത്ത് ടൂറിസം യുവജന കാര്യ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും ഡിജിറ്റല്‍ സ്റ്റുഡിയോ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പിയും പി.ബി നായര്‍ സ്മാരക ലൈബ്രറി ഉദ്ഘാടനം പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എയും ഡിജിറ്റല്‍ ക്ലാസ്‌റൂം ഷാഫി പറമ്പില്‍ എം.എല്‍.എയും ഹോസ്റ്റല്‍ ഉദ്ഘാടനം മുന്‍ നിയമസഭാ സ്പീക്കര്‍ ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണനും റൂഫ് ടോപ്പ് സ്റ്റഡ് സര്‍ക്കിള്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ഉദ്ഘാടനം ചെയ്തു.
സിവില്‍ സര്‍വ്വീസ് അക്കാദമി ഗവേര്‍ണിങ് ബോഡി ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ വിവിധ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. ശശി തരൂര്‍ എം.പി ഓണ്‍ലൈന്‍ വഴി ആശംസകള്‍ അറിയിച്ചു. എം.എല്‍.എമാരായ മഞ്ഞളാംകുഴി അലി, ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.വി ഇബ്രാഹീം, യു.എ ലത്തീഫ്, പി അബ്ദുല്‍ ഹമീദ്, ജില്ലാ പഞ്ചായത്ത് അധ്യക്ഷ എം.കെ റഫീഖ, ഹുസൈന്‍ മടവൂര്‍, മുസ്്‌ലിംലീഗ് ജില്ലാ സെക്രട്ടറിമാരായ സലീം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. എ.കെ മുസ്തഫ, ടി.എ അബ്ദുല്‍ കരീം, മുദ്ര എഡ്യുക്കേഷണല്‍ സൊസൈറ്റി ഡയറക്ടര്‍ ഡോ. പി ഉണ്ണീന്‍, മുന്‍ അഡ്വക്കേറ്റ് ജനറല്‍ വി.കെ ബീരാന്‍ ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, സബ് കലക്ടര്‍ ശ്രീധന്യ സുരേഷ്, എ.ഡി.എം എന്‍.എം മെഹറലി, നാലകത്ത് സൂപ്പി, എ.കെ നാസര്‍, അഡ്വ. എസ് അബ്ദുല്‍ സലാം, വി.ബാബുരാജ്, സി.സേതുമാധവന്‍, അക്കാദമി ഡയറക്ടര്‍ കെ.സംഗീത്, ജോസഫ് സെബാസ്റ്റ്യന്‍, അനീഷ് അച്ചുതന്‍, ഡോ. രാംദാസ്, വിദ്യാര്‍ഥി പ്രതിനിധി കാവ്യ, നസ്‌റിന്‍, സജീത്ത് ഞാളൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

