ഐഎസ്എല്‍; ഹൈദരാബാദ് സെമിയില്‍; എടികെ വീണു; ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം സ്ഥാന മോഹം അവസാനിച്ചു

86ാം മിനിറ്റില്‍ മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ഒഗ്ബഷെയാണ് നിസാംസിനായി സ്‌കോര്‍ ചെയ്തത്.

Update: 2023-02-14 17:47 GMT


ഹൈദരാബാദ്: നിലവിലെ ചാംപ്യന്‍മാരായ ഹൈദരാബാദ് എഫ് സി ഐഎസ്എല്‍ സെമിയില്‍ സ്ഥാനം ഉറപ്പിച്ചു. ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി നേരത്തെ സെമിയില്‍ സ്ഥാനം പിടിച്ചിരുന്നു. ഇന്ന് നടന്ന മല്‍സരത്തില്‍ എടികെ മോഹന്‍ ബഗാനെ ഒരു ഗോളിന് വീഴ്ത്തിയാണ് ഹൈദരാബാദ് സെമിയിലേക്ക് ടിക്കറ്റെടുത്തത്. ഇതോടെ രണ്ടാം സ്ഥാനത്തെത്താമെന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ മോഹവും അവസാനിച്ചു. ജയിച്ച് ബ്ലാസ്‌റ്റേഴ്‌സിനെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്താമെന്ന എടികെയുടെ മോഹവും അവസാനിച്ചു. 86ാം മിനിറ്റില്‍ മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ഒഗ്ബഷെയാണ് നിസാംസിനായി സ്‌കോര്‍ ചെയ്തത്.




Tags:    

Similar News