ഹൈദരലി തങ്ങളുടെ നിര്യാണം: മതേതര കൈരളിക്ക് തീരാനഷ്ടമെന്ന് സൗദി ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി

Update: 2022-03-06 10:09 GMT

ജിദ്ദ: മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം മതേതര കേരളത്തിനും മുസ് ലിം സമുദായത്തിനും വലിയ നഷ്ടമാണെന്ന് സൗദി ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി. മിതഭാഷിയും സൗമ്യനുമായിരുന്ന അദ്ദേഹം രാജ്യത്ത് മതസൗഹാര്‍ദ്ധം നിലനിര്‍ത്തുന്നതില്‍ വഹിച്ച പങ്ക് നിസ്തുലമായിരുന്നു. ജാതി മത രാഷ്ട്രീയ ഭേദമന്യേ ഏവരുടെയും സ്‌നേഹവും ആദരവും ലഭിച്ച ഹൈദരലി തങ്ങള്‍ സമുദായ സംഘടനകളുടെ ഐക്യത്തിനായി ഏറെ പ്രവര്‍ത്തിച്ച വ്യക്തിത്വവുമായിരുന്നുവെന്നും സൗദി ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി അനുസ്മരണ സന്ദേശത്തില്‍ അറിയിച്ചു.