ഹൈദരലി ശിഹാബ് തങ്ങള്‍ കേരള രാഷ്ട്രീയത്തിലെ ഏറ്റവും തലപ്പൊക്കമുള്ള നേതാവ്- എം എ ബേബി

Update: 2022-03-06 11:04 GMT

തിരുവനന്തപുരം; മുസ് ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ കേരള രാഷ്ട്രീയത്തിലെ ഏറ്റവും തലപ്പൊക്കമുള്ള ഒരു നേതാവ് ആയിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എം എ ബേബി.

''ഒരു സമുദായനേതാവ് ആയിരിക്കെത്തന്നെ ഇതര സമുദായങ്ങളുമായി പരസ്പര ബഹുമാനപൂര്‍വമുള്ള ഒരു ബന്ധം പുലര്‍ത്താന്‍ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. മുസ് ലിം സമുദായ രാഷ്ട്രീയത്തിന്റെ നേതാവ് ആയിരിക്കെ അത് വിദ്വേഷത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു വര്‍ഗീയ രാഷ്ട്രീയത്തിലേക്ക് വീഴാതിരിക്കാന്‍ അദ്ദേഹവും അദ്ദേഹത്തിന്റെ മുന്‍ഗാമികളും എന്നും പ്രവര്‍ത്തിച്ചു''- അനുശോചന സന്ദേശത്തില്‍ എം എ ബേബി അഭിപ്രായപ്പെട്ടു. 

Tags:    

Similar News