മാളയില്‍ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

Update: 2021-01-19 13:38 GMT

മാള: യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ മാള പൊലിസ് അറസ്റ്റ് ചെയ്തു. വടമ കുന്നത്തുകാട് സ്വദേശി പാണ്ട്യാലക്കല്‍ അനൂപാണ് (34) അറസ്റ്റിലായത്. പൊള്ളലേറ്റ സൗമ്യ (30)യെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. കുടുംബവഴക്കാണ് കാരണമായി പൊലിസ് പറയുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെ കുന്നത്തുകാട്ടിലെ വീട്ടില്‍വെച്ചാണ് സംഭവം. തര്‍ക്കത്തെത്തുടര്‍ന്ന് വീട്ടില്‍ കരുതിയിരുന്ന മണ്ണെണ്ണ സൗമ്യയുടെ ദേഹത്തുകൂടി ഒഴിച്ച് പ്രതിയായ ഭര്‍ത്താവ് തീ കൊളുത്തുകയായിരുന്നു.

Similar News