യാസ് ചുഴലിക്കാറ്റ്: നാല് സംസ്ഥാനങ്ങളിലായി എന്‍ഡിആര്‍എഫിന്റെ 99 ടീമുകളെ വിന്യസിപ്പിച്ചു

Update: 2021-05-24 06:49 GMT

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുകയും തീരത്തേക്ക് ആഞ്ഞടിക്കുമെന്നും പ്രതീക്ഷിക്കുന്ന യാസ് ചുഴലിക്കാറ്റിനെ നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ 99 ടീമുകളെ വിന്യസിപ്പിച്ചിട്ടുണ്ടെന്ന് എന്‍ഡിആര്‍എഫ് ഡിജി പ്രധാന്‍ പറഞ്ഞു. 

തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്തമാന്‍ നിക്കോബര്‍ തുടങ്ങി സംസ്ഥാനങ്ങളിലാണ് എന്‍ഡിആര്‍എഫ് ടീമുകളെ വിന്യസിപ്പിച്ചിരിക്കുന്നത്.

ഒഡീഷയില്‍ മാത്രം 18 ടീമുകളെ വിന്യസിപ്പിച്ചു. അതില്‍ ഏഴ് എണ്ണം ബലാസോറിലും നാല് ഭദ്രക്കിലും മൂന്ന് കേന്ദ്രപാഡയിലും രണ്ട് ജജ്പൂരിലുമാണ്.

ഓരോന്നു വീതം ജഗത്സിങ്പൂരിലും മയൂര്‍ഭഞ്ജിലും വിന്യസിച്ചു. നാല് ടീമുകളെ റിസര്‍വില്‍ വച്ചിരിക്കുകയാണ്.

ഒഡീഷയിലെ റാപിഡ് റെസ്‌പോണ്‍സ് ആക്ഷന്‍ ഫോഴിസിലെ 66 ടീമുകളും 177 ഫയര്‍ സര്‍വീസ് ടീമുകളും വിന്യസിപ്പിച്ചിട്ടുണ്ട്.

എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിന്യസിപ്പിക്കാനായി സൈന്യത്തെ ഒരുക്കിനിര്‍ത്തിയിട്ടുണ്ട്. 26 ഹെലികോപ്ടറുകള്‍ സ്റ്റാന്റ് ബൈ ആയി നിര്‍ത്തിയിരിക്കുകയാണ്.

മണിക്കൂറില്‍ 150-160 കിലോമീറ്റര്‍ വേഗതയിലുളള കാറ്റ് മെയ് 26നാണ് നിലം തൊടുന്നത്.