ടൗട്ടെ ചുഴലിക്കാറ്റ്; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

Update: 2021-05-18 12:20 GMT

കോഴിക്കോട്: അറബിക്കടലില്‍ ടൗട്ടെ ചുഴലിക്കാറ്റ് രൂപപ്പെട്ടതിനാല്‍ ഏര്‍പ്പെടുത്തിയ മല്‍സ്യബന്ധന നിരോധനം തുടരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല. ചുഴലിക്കാറ്റിന്റെ പ്രഭാവവുമായി ബന്ധപ്പെട്ട് കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശ വാസികള്‍ അതീവ ജാഗ്രത തുടരണമെന്നും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.

Tags: