ഷഹീന്‍ ചുഴലിക്കാറ്റ്: മസ്‌കറ്റ് വിമാനത്താവളത്തിലേക്കും പുറത്തേക്കുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു

Update: 2021-10-03 08:51 GMT

മസ്‌കറ്റ്: ഷഹീന്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കുമുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവച്ചു. കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. 

'കാലാവസ്ഥാ വ്യതിയാനത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കുമുള്ള എല്ലാ വിമാനങ്ങളും ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവച്ചു''- ഒമാന്‍ എയര്‍പോര്‍ട്ട്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

നേരത്തെ, ഒമാന്‍ എയര്‍ നിരവധി ഫ്‌ലൈറ്റുകള്‍ പുനക്രമീകരിച്ചിരുന്നു. അതേസമയം കാലാവസ്ഥാ വ്യതിയാനം കാരണം സലാം എയര്‍ ഏതാനും വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. 

Tags:    

Similar News