ചാനല്‍ അവതാരകര്‍ക്ക് എംഎല്‍എമാരെ വിമര്‍ശിക്കാം; അധിക്ഷേപത്തെ വിമര്‍ശനമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും സ്പീക്കര്‍

അധിക്ഷേപിച്ചു എന്ന നിലയില്‍ പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.

Update: 2021-09-30 07:24 GMT

തിരുവനന്തപുരം: ചാനല്‍ അവതാരകരും മാധ്യമപ്രവര്‍ത്തകരും എംഎല്‍എമാരെ അധിക്ഷേപിക്കരുതെന്ന് സ്പീക്കര്‍ എംബി രാജേഷ്. എംഎല്‍എമാര്‍ക്കെതിരെ വിമര്‍ശനമാകാം. അധിക്ഷേപത്തെ വിമര്‍ശനമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും സ്പീക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അന്തസ്സുള്ള ഭാഷാ ഉപയോഗിച്ച് വിമര്‍ശിക്കാം. അധിക്ഷേപത്തെ ഗൗരവമായിത്തന്നെ കാണും. ഇക്കാര്യം എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും അവതാരകര്‍ക്കും ബാധകമാണ്. എന്നാല്‍, നിയമസഭാ വിമര്‍ശനത്തിന് അതീതമല്ല. അധിക്ഷേപിച്ചു എന്ന നിലയില്‍ പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്നും സ്പീക്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Tags:    

Similar News