മനുഷ്യക്കടത്ത്: അപ്പീല്‍ തള്ളി; ഗായകന്‍ ദലേര്‍ മെഹന്ദിക്ക് രണ്ടുവര്‍ഷം തടവ്

Update: 2022-07-14 12:28 GMT

പട്യാല: 2003ലെ മനുഷ്യക്കടത്ത് കേസില്‍ പട്യാല കോടതിയുടെ വിധിക്കെതിരേ ഗായകന്‍ ദലേര്‍ മെഹന്ദി നല്‍കിയ അപ്പീല്‍ തള്ളി. ഗായകസംഘാംഗമെന്ന നിലയില്‍ രേഖയുണ്ടാക്കി ആളുകളെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിനെതിരേയാണ് കോടതി രണ്ടു വര്‍ഷം തടവുശിക്ഷ പ്രഖ്യാപിച്ചത്. കീഴ്‌ക്കോടതി വിധിക്കെതിരേ നല്‍കിയ അപ്പീല്‍ പട്യാല ജില്ലാ കോടതിയാണ് തള്ളിയത്.

ദലേര്‍ മഹന്ദിയും സഹോദരന്‍ ഷംഷീര്‍ സിങ്ങും ചേര്‍ന്ന് ആളുകളില്‍നിന്ന് പണം വാങ്ങി അവരെ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ആക്റ്റ്, മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഐപിസിയുടെ വിവിധ വകുപ്പുകള്‍ എന്നിവയാണ് ചുമത്തിയിട്ടുളളത്.

2018ലാണ് പട്യാല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മഹന്ദിക്കെിതിരേ വിധി പറഞ്ഞത്. ആ കേസിലാണ് ഇവര്‍ ജാമ്യമെടുത്ത് അപ്പീല്‍ നല്‍കിയത്. അതാണ് ഇപ്പോള്‍ ജില്ലാ കോടതി തള്ളിയത്.

പട്യാല സദര്‍ പോലിസ് സ്‌റ്റേഷനിലാണ് കേസ് രജിസറ്റര്‍ ചെയ്തതത്. 1998, 1999 വര്‍ഷങ്ങളിലാണ് മഹന്ദിയും സഹോദരനും രണ്ട് ട്രൂപ്പുകളെ വിദേശത്തേക്കയച്ചത്. അവരുടെ സംഘത്തില്‍ 10 പേരെ സംഘാഗമെന്ന നിലയില്‍ കൂടുതലായി ഉള്‍പ്പെടുത്തി. ഇവരെ യുഎസ്സിലേക്ക് കടക്കാന്‍ സഹായിച്ചുവെന്നാണ് കേസ്.

കേസെടുത്ത് 3 വര്‍ഷത്തിനുശേഷം മെഹന്ദി നിരപരാധിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പക്ഷേ, വിടുതല്‍ നല്‍കാന്‍ തയ്യാറായില്ല. കൂടുതല്‍ അന്വേഷിക്കാന്‍ തെളിവുണ്ടെന്നായിരുന്നു കോടതിയുടെ നിലപാട്. 

Tags: