ട്രക്കിൽ അബുദാബിയിലേക്ക് കടക്കാന്‍ ശ്രമിച്ച 18 പേര്‍ പിടിയില്‍

Update: 2019-09-11 18:05 GMT

അബുദാബി: ട്രക്കില്‍ രഹസ്യ അറയുണ്ടാക്കി നിയമവിരുദ്ധമായി അബുദാബിയിലേക്ക് കടക്കാന്‍ ശ്രമിച്ച 18 പേരെ പോലിസ് പിടികൂടി. സ്ത്രീകളടക്കമുള്ള സംഘത്തെയാണ് പിടികൂടിയത്. അല്‍ ഐനില്‍ വച്ചാണ് ഇവരെ കസ്റ്റംസിന്‍റെ സഹായത്തോടെ പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് പോലിസ് പരിശോധന കര്‍ശനമാക്കിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനക്കിടെയാണ് ഇവരെ പിടികൂടിയത്.