നിരാലംബരായ കാന്‍സര്‍ രോഗികള്‍ക്ക് കുറഞ്ഞത് 3000 രൂപ പെന്‍ഷന്‍ നല്‍കണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍

Update: 2020-07-24 08:38 GMT

തിരുവനന്തപുരം: നിരാലംബരായ കാന്‍സര്‍ രോഗികള്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന പെന്‍ഷന്‍ 1000 രൂപയില്‍ നിന്ന് 3000 രൂപയായി ഉയര്‍ത്തണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസിം കണ്ടല്‍ ആവശ്യപ്പെട്ടു. ടൈപ്പ് 1 ഡയബറ്റിക് രോഗം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന പതിനെട്ടു വയസിനു താഴെയുള്ള ഏകദേശം ഒരു 1,50,000 (മൊത്തം ഇന്ത്യയില്‍ ) കുട്ടികളാണ് ഉള്ളത്. അവരുടെ ഇപ്പോഴത്തെ ചികില്‍സാ ചെലവും 18 വയസ്സുകഴിഞ്ഞ ശേഷമുള്ള ചികില്‍സാ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ആലുവ എം. ബി. ജലീല്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സലിം കല്ലാറ്റുമുക്ക്, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് മനു മോഹന്‍, സംസ്ഥാന ട്രഷറര്‍ തൊടുപുഴ ചെറിയാന്‍, വനിതാ വിഭാഗം സംസ്ഥാന ജില്ലാ നേതാക്കള്‍ ആയ ഉഷ കുമാരി ടീച്ചര്‍, സുഹ്‌റ മലപ്പുറം, ഖദീജ ടീച്ചര്‍, ഹസീന ഷാഹുല്‍ ഹമീദ്, സുനിത വയനാട്, കല സഞ്ജീവ്, ശോഭന മധുസൂദനന്‍, ഷാഹിദ പട്ടാമ്പി, അമൃത സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു. 

Similar News