ജല അതോറിറ്റിയുടെ അനാസ്ഥയില്‍ ദാരുണമരണം:മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കൊല്ലം ജില്ലാ കലക്ടര്‍, ജില്ലാ പോലിസ് മേധാവി, ജലഅതോറിറ്റി മാനേജിങ് ഡയറക്ടര്‍ എന്നിവര്‍ പരാതി പരിശോധിച്ച് രണ്ടാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാ കുമാരി ആവശ്യപ്പെട്ടു.

Update: 2020-02-06 14:03 GMT

കൊല്ലം: ജല അതോറിറ്റി പൈപ്പ് നന്നാക്കാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് എടുത്തിട്ടിരുന്ന കുഴിയില്‍ വീണ ബൈക്കില്‍ നിന്നും തെറിച്ചുവീണ് ടിപ്പര്‍ ലോറി കയറി യുവതി മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.കൊല്ലം ജില്ലാ കലക്ടര്‍, ജില്ലാ പോലിസ് മേധാവി, ജലഅതോറിറ്റി മാനേജിങ് ഡയറക്ടര്‍ എന്നിവര്‍ പരാതി പരിശോധിച്ച് രണ്ടാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാ കുമാരി ആവശ്യപ്പെട്ടു.

കുമ്പളം തെങ്ങുംതറ മേലേതില്‍ ഷിബിന്റെ ഭാര്യ ജീന്‍സി മോള്‍ (26) ആണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. പിതാവിന്റെ ബൈക്കില്‍ കുമ്പളത്തെ വീട്ടിലേക്ക് പോവുകയായിരുന്നു ജിന്‍സി. ജല അതോറിറ്റിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ അംഗവും കുമ്പളം സ്വദേശിയുമായ പ്രഫ എസ് വര്‍ഗീസാണ് ജല അതോറിറ്റിയുടെ അനാസ്ഥ ഒരു ജീവനെടുത്ത ദാരുണ സംഭവം കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. തുടര്‍ന്നാണ് കമ്മീഷന്‍ സ്വമേധയാ നടപടികളിലേക്ക് പ്രവേശിച്ചത്.

Tags:    

Similar News