മാനസികാരോഗ്യ കേന്ദ്രത്തിലെ അപകട നിലയിലുള്ള മരങ്ങൾ മുറിക്കണം : മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ കിഴക്കേ മതിലിന് സമീപം അപകടകരമായ നിലയിലുള്ള മരങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ മുറിച്ചു മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആശുപത്രി സൂപ്രണ്ടിനാണ് നിർദ്ദേശം നൽകിയത്. ആശുപത്രി വളപ്പിലുള്ള ആറോളം ചീനി മരങ്ങൾ മുറിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസിയായ പി എം വി പണിക്കർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്
മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് സമർപ്പിച്ച വിശദീകരണത്തിൽ 4 പാഴ് മരങ്ങൾ മുറിക്കാൻ ജില്ലാകളക്ടറുടെ അനുമതി ലഭിച്ചതായി പറയുന്നു. പൊതുമരാമത്ത് അധികൃതർ അപടകരമായി നിൽക്കുന്ന മരക്കൊമ്പുകൾ മുറിച്ചു മാറ്റി അപകടഭീഷണി ഒഴിവാക്കിയിട്ടുണ്ട്. മരങ്ങൾ പൂർണമായി മുറിക്കാൻ പ്രാദേശിക മരം മുറിക്കാരെ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.