മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; എന്‍ജിനീയറിംഗ് വിദ്യാര്‍ഥിക്ക് ഡിപ്പോസിറ്റ് തിരികെ നല്‍കി

Update: 2021-02-02 14:57 GMT

തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് ബി ടെക് വിദ്യാര്‍ത്ഥി കോളജില്‍ അടച്ച ഒന്നരലക്ഷം രൂപയുടെ ഡിപ്പോസിറ്റ് സ്വകാര്യ എന്‍ജിനീയറിംഗ് കോളജ് മടക്കി നല്‍കി.

കോളജില്‍ അടയ്‌ക്കേണ്ട ഫീസുകളെല്ലാം അടച്ചെങ്കിലും ഡിപ്പോസിറ്റ് തിരികെ നല്‍കിയില്ലെന്ന് പരാതിപ്പെട്ട് വിദ്യാര്‍ത്ഥിയായിരുന്ന മുഹമ്മദ് റിയാസ് സമര്‍പ്പിച്ച പരാതിയില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലക്ക് ഉത്തരവ് നല്‍കിയിരുന്നു.

ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാല രജിസ്ട്രാര്‍ കോളജില്‍ നിന്നും വിശദീകരണം തേടി. അലുംനി അസോസിയേഷന്‍ ഫീസായ 2500 രൂപ കുറച്ച് 1,47,500 രൂപയുടെ ചെക്ക് പരാതിക്കാരന്റെ പിതാവിന്റെ പേരില്‍ ബാങ്കിലിട്ടതായി കോളേജ് അറിയിച്ചതായി സര്‍വകലാശാല രജിസ്ട്രാര്‍ കമ്മീഷനെ അറിയിച്ചു. ഒന്നാം വര്‍ഷ ബി ടെക് പ്രവേശനം പൂര്‍ത്തിയായാല്‍ മാത്രം ഡിപ്പോസിറ്റ് തിരികെ നല്‍കുന്നതാണ് കീഴ്വഴക്കമെന്നും അതുകൊണ്ടാണ് തുക നല്‍കാന്‍ കാലതാമസമുണ്ടായതെന്നും മോഹന്‍ദാസ് കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി അറിയിച്ചതായി സര്‍വകലാശാല കമ്മീഷനെ അറിയിച്ചു.

Tags:    

Similar News