ആലപ്പുഴ റെയില്‍വേ ട്രാക്കില്‍ മനുഷ്യന്റെ കാല്‍ കണ്ടെത്തി

Update: 2025-11-18 07:03 GMT

ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി. ഇന്നു രാവിലെയാണ് സംഭവം. എറണാകുളം-ആലപ്പുഴ മെമു ട്രാക്കില്‍ നിന്നു പോയതിനുശേഷം ട്രാക്ക് ക്ലീന്‍ ചെയ്യാന്‍ വന്ന സ്റ്റാഫുകളാണ് മനുഷ്യന്റെ കാല്‍ കണ്ടെത്തിയത്. മുട്ടിനു താഴെയുള്ള കാല്‍ ഭാഗമാണ് കണ്ടെത്തിയത്. ഉടനെ ക്ലീനിങ് സ്റ്റാഫുകള്‍ റെയില്‍വേ പോലിസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Tags: