തിരുനെല്ലിയില്‍ ബലിതര്‍പ്പണത്തിന് വന്‍ജനാവലി

Update: 2022-07-28 07:05 GMT

തിരുനെല്ലി: ദക്ഷിണ കാശി എന്ന് അറിയപ്പെടുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കിടകവാവ് ദിനത്തില്‍ ബലിയിടാന്‍ എത്തിയത് വന്‍ജനാവലി.

പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ജനത്തിരക്ക് തുടങ്ങിയിരുന്നു. ഒരേ സമയം 250 പേര്‍ക്കുമാത്രമേ ബലിയിടാന്‍ കഴിയുകയുള്ളൂ. പത്ത് കര്‍മികള്‍ സഹായത്തിനുണ്ടായിരുന്നു.

പത്മതീര്‍ത്ഥക്കുളം മുതല്‍ പാപനാശിനി വരെ ബാരിക്കേഡുകള്‍ കെട്ടിയാണ് പോലിസ് തിരക്ക് നിയന്ത്രിച്ചത്.

പഞ്ചതീര്‍ത്ഥം വിശ്രമ മന്ദിരം മുതല്‍ പാപനാശിനി വരെ രണ്ട് വരികളിലാണ് വിശ്വാസികളെ കടത്തിവിട്ടത്.

മഴ പെയ്യാതിരുന്നതുകൊണ്ട് ബുദ്ധിമുട്ടുകള്‍ കുറഞ്ഞു. ഇന്നലെ മുതല്‍ വിശ്വാസികള്‍ ക്ഷേത്രപരിസരത്ത് വിവിധ ഇടങ്ങളിലായി തങ്ങി. നിരവധി പേര്‍ ക്ഷേത്രത്തിനു ചുറ്റുമുളള ഹോംസ്‌റ്റേകളിലും സ്വകാര്യ ലോഡ്ജുകളിലും ക്ഷേത്രം വക വിശ്രമമന്ദിരത്തിലും താമസിച്ചു.